പത്തനാപുരം: നിരവധി വാഹനങ്ങളുടെ അകന്പടിയോടെ എത്തിയ എൻഡിഎ സ്ഥാനാർഥി അനിൽപിള്ളയുടെ റോഡ് ഷോ നാടിനെ ഇളക്കി മറിച്ചു. ഇന്നലെ നടന്ന റോഡ് ഷോ ട്വന്റി ട്വന്റി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ബൈക്കുകളുടെയും കാറുകളുടെയും അകന്പടിയോടെയാണ് റോഡ് ഷോ അരങ്ങേറിയത്.ഇരുചക്രവാഹനം ഓടിച്ചു സ്ത്രീകളും പങ്കാളികളായി. റോഡിന്റെ ഇരുവശത്തും സ്ഥാനാർഥിയെ കാണാനും റോഡ് ഷോ കാണാനും നിരവധി ആളുകൾ കാത്ത് നിന്നി രുന്നു.